ജോർദാനിൽ കഴിഞ്ഞ ആഴ്ച യു എസ് സൈനികഗ്രൂപ്പിന് നേരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) പിന്തുണയ്ക്കുന്ന സായുധ സംഘത്തെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ഇറാഖിലും സിറിയയിലുമുള്ള 85 ലധികം ലക്ഷ്യസ്ഥാനത്തേക്ക് വ്യോമാക്രമണം നടത്തി.
ഇറാഖ്, സിറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സായുധ സംഘത്തിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ, റോക്കറ്റുകൾ , മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്‌സ്, യുദ്ധോപകരണ വിതരണ ശ്യംഖല എന്നിവയുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്തിയതായി യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു ലോംഗ് റേഞ്ച് ബി-1 ബോംബറുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാൻ പിന്തുണയുള്ള തീവ്രവാദികളുടെ ആക്രമണത്തോടുള്ള പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടത്തിൻ്റെ ആദ്യത്തെ പ്രതികരണമാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.
ലബനൻ മുതൽ ഇറാഖ് വരെയും യെമൻ മുതൽ സിറിയ വരെ മിഡിൽ ഈസ്റ്റിലെയും സഖ്യസേനയെ ശക്തമായി സ്വാധീനിക്കുന്ന ഐആർജിസിയുടെ വിദേശ ചാരസംഘടന നിയന്ത്രിക്കുന്ന അർദ്ധസൈനിക വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വരും ദിവസങ്ങളിൽ കൂടുതൽ യുഎസ് സൈനിക ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നു. അമേരിക്ക ഇറാൻ്റെ ഉള്ളിലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചല്ല ആക്രമണങ്ങൾ നടത്തിയതെങ്കിലും ഗാസയിലെ ഹമാസ് - ഇസ്രായേൽ യുദ്ധത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിൻ്റെ സൂചനയാണ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.