മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ എന്ന് ആക്രോശം: മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി, മര്‍ദ്ദനം പരാതി,

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി നടന്നെന്നു പരാതി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്. 

ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി മര്‍ദിച്ചെന്നാണ് പരാതി. ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കൂടിയാണ് ശ്യാംഗോപാല്‍.

എന്‍ജിനിയറായ ശ്യാംഗോപാല്‍ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയത്. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല.

കാബിനിനകത്ത് ഇരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനിടയില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നാണു പരാതി. മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്. ഇതു ചോദ്യംചെയ്തതാണു തര്‍ക്കത്തിനിടയാക്കിയത്. 

തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മന്ത്രി ഓഫിസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു സംഭവം.

പരിക്കേറ്റ ചീഫ് എന്‍ജിനിയര്‍ ചികില്‍സ തേടി. സംഭവത്തില്‍ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കില്‍ ചികിത്സ തേടിയതായി പരാതിയില്‍ ശ്യാംഗോപാല്‍ പറഞ്ഞു. ശ്യാം ഗോപാലിനെതിരെ ഓഫിസില്‍ എല്ലാവരും ഒപ്പിട്ട പരാതി കിട്ടിയെന്ന് മന്ത്രി റോഷി അഗസ്‌ററിനും അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !