ഡല്‍ഹി: മണല്‍ഖനന അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രശ്നമുണ്ടാക്കുന്നതെന്തിനെന്നു സുപ്രീം കോടതി..
തമിഴ്നാട്ടിലെ അഞ്ചു ജില്ലാ കലക്ടര്‍മാരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് അനധികൃത മണല്‍ഖനന അഴിമതിക്കേസ്. ഇ.ഡി. ഇവര്‍ക്കു നോട്ടീസയച്ചതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ, വിഷയത്തില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്ന് ഇ.ഡി. സുപ്രീം കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഷെഡ്യൂള്‍ ചെയ്യാത്ത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്ന് തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി വാദിച്ചു. സംസ്ഥാനത്തിന് എങ്ങനെയാണ് ഇത്തരമൊരു റിട്ട് പെറ്റീഷന് ഫയല്‍ ചെയ്യാന്‍ കഴിയുകയെന്നും ഏത് നിയമപ്രകാരമാണിതെന്നും കോടതി ആരാഞ്ഞു. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേയെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി ചോദിച്ചു.ഇ.ഡി. അന്വേഷണത്തില്‍ പ്രശ്നമുണ്ടാക്കുന്നതെന്തിന്?: തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീം കോടതി,,
0
ശനിയാഴ്ച, ഫെബ്രുവരി 24, 2024
.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.