കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; വയോധികനെ വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു,,

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് യുവാക്കള്‍ വയോധികനെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. മുൻ കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് സോണല്‍ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയില്‍ത്തറ വീട്ടില്‍ ചന്ദ്രശേഖരൻ നായർ (63) ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സഭവം.കഴുത്തിന് പിന്നില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബന്ധുക്കളായ രണ്ട് യുവാക്കള്‍ വീട്ടിലെത്തുകയും ചന്ദ്രശേഖരൻ നായരെ ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിയതായും പോലീസ് പറഞ്ഞു. നേരത്തേയുണ്ടായിരുന്ന കുടുംബവഴക്കിനെ തുടർന്നുള്ള വാക്ക് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !