പശുവിന് ആലകെട്ടുന്നതാണോ ധൂര്‍ത്ത്?, എല്ലാം ഉപേക്ഷിച്ച്‌ ഗവര്‍ണര്‍ പര്‍ണശാലയിലാണോ താമസിക്കുന്നത്- ഇ.പി.,

ന്യൂഡല്‍ഹി: സർക്കാരിന്റെ ധൂർത്ത് ആരോപണങ്ങളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എല്‍.ഡി.എഫ്. കണ്‍വീനർ ഇ.പി.ജയരാജൻ. പശുവിന് തൊഴുത്ത് കെട്ടുന്നതും വാഹനം ഉപയോഗിക്കുന്നതുമാണോ ധൂർത്ത് എന്ന് അദ്ദേഹം ചോദിച്ചു. എല്ലാം ഉപേക്ഷിച്ച്‌ അദ്ദേഹം താമസിക്കുന്നത് പർണശാലയിലാണോയെന്നും അദ്ദേഹം പരിഹസിച്ചു.പശുവിന് ആലകെട്ടുന്നതാണോ ദൂർത്ത്? അത് അദ്ദേഹത്തോട് ചോദിക്കണം. വാഹനം ഉപയോഗിക്കുന്നതാണോ ദൂർത്ത്? അദ്ദേഹം എവിടെയാണ് താമസിക്കുന്നത്? ഇതെല്ലാം ഉപേക്ഷിച്ച്‌ അദ്ദേഹം പർണശാലയിലാണോ താമസിക്കുന്നത്? ആദ്യം അദ്ദേഹം സ്വയം പരിശോധിക്കട്ടെ. അതിനുശേഷം മറ്റുള്ളവരെ വിമർശിക്കൂ', ഗവർണറുടെ വിമർശനത്തിന് മറുപടിയായി ഇ.പി. ജയരാജൻ പറഞ്ഞു.കേന്ദ്ര അവഗണനയ്ക്കെതിരെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും പ്രതിഷേധിക്കേണ്ട അവസ്ഥയാണുള്ളത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ മനോഭാവമാണ് തുടരുന്നതെങ്കില്‍ അവിടെയും ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല. 

അവരുടെ താത്പര്യം സംരക്ഷിക്കപ്പെടില്ല. മതവിശ്വാസത്തെ മതഭ്രാന്താക്കി അതുവഴിയാണ് അധികാരം പിടിക്കുന്നത്. താത്കാലികമായി അധികാരം പിടിച്ചിട്ടുണ്ടാവും, എന്നാല്‍ അത് ശാശ്വതമായി നിലനിർത്താനോ മുന്നോട്ടുകൊണ്ടുപോകാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ എല്‍.ഡി.എഫിന് വലിയ വിജയം നേടാൻ കഴിയും. കേരളത്തിലെ അന്തരീക്ഷം അതാണ്. ഇടതുപക്ഷത്തിന് അനുകൂലമായി വലിയമാറ്റം ജനങ്ങള്‍ക്കിടയില്‍ കേരളത്തിലുണ്ട്. സാമ്പത്തിക ബാധ്യതമൂലമാണ് ക്ഷേമപെൻഷൻ നല്‍കാൻ സാധിക്കാത്തത്. 

അർഹതപ്പെട്ട കേന്ദ്രവിഹിതം കുറച്ചതുമൂലമാണ് പെൻഷൻ നല്‍കാൻ സാധിക്കാത്തത്. കേന്ദ്രം തന്നാല്‍ പെൻഷനടക്കം എല്ലാ ആനുകൂല്യങ്ങളും കൊടുത്തു തീർക്കാം. പ്രതീക്ഷയോടെയാണ് സമരം നടത്തുന്നത്. പ്രതീക്ഷകള്‍ക്ക് അനുസരിച്ച്‌ ജനങ്ങള്‍ ചിന്തിക്കും, 

കാര്യം മനസിലാക്കും. അതിന് അനുസരിച്ച്‌ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും. വരാൻ പോകുന്ന ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യത്തെ ശക്തിപ്പെടുത്തും. അത് ഇന്ത്യയുടെ ഭാവിയെ കാത്തുസൂക്ഷിക്കുമെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !