തിരുവനന്തപുരം: അഡീഷണല്‍ ഗതാഗത കമ്മീഷണറും കെഎസ്ആര്‍ടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആര്‍ടിസി എംഡിയുടെ ചുമതല നല്കി.
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നല്കി. ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കര്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.ബിജു പ്രഭാകര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. ഗതാഗത സെക്രട്ടറി സ്ഥാനവും ബിജു പ്രഭാകര്‍ ഒഴിഞ്ഞിരുന്നു. ലേബര്‍ കമ്മീഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജു പ്രഭാകർ പദവിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു.വ്യവസായ വകുപ്പില്‍ മൈനിങ് ജിയോളജി, പ്ലാന്റേഷന്, കയര്‍, ഹാന്‍ഡ്ലൂം, കാഷ്യൂ വകുപ്പുകള്‍ക്കു പുറമേ ഗതാഗത വകുപ്പില്‍നിന്ന് റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിന് നല്കി. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുടെയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും ചുമതലയും നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.