ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചെകിട്ടത്തടിച്ച്‌ സ്കൂള്‍ പ്രിൻസിപ്പല്‍; സംഭവം പുറത്തറിഞ്ഞത് ചെവിക്ക് വേദന അനുഭവപ്പെട്ടതോടെ,

തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പ്രിൻസിപ്പലിന്റെ ക്രൂരമർദ്ദനം. ചാവക്കാട് പാലയൂർ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയെയാണ് പ്രിൻസിപ്പല്‍ മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. പാലുവായ് സ്വദേശിയായ 13 വയസുകാരനാണ് പ്രിൻസിപ്പലിന്റെ മർദ്ദനമേറ്റത്.

കുട്ടിയുടെ ഇടത് ചെവിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രിൻസിപ്പല്‍ കൈ കൊണ്ട് മുഖത്തടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു.

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചെവിക്ക് വേദന അനുഭവപ്പെട്ടതോടെ വിദ്യാർത്ഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാതാപിതാക്കള്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !