തിരുവനന്തപുരം: ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടികളുമായി പിഎസ് സി. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.
കൂടാതെ പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷയിലെ ആള്‍മാറാട്ട ശ്രമത്തിനെ തുടര്‍ന്നാണ് നടപടി.അതിനിടെ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ടു പ്രതികളേയും ഇതുവരെ കണ്ടെത്താനായില്ല. നേമം സ്വദേശി അമല്‍ജിത്തിനു വേണ്ടിയാണ് പകരക്കാരന് പരീക്ഷാഹോളില്‍ എത്തിയത്.
ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ യന്ത്രവുമായി എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.പുറത്ത് കാത്തുനിന്ന അമല്‍ജിത്തിന്റെ ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഇരുവരും ഒളിവിലാണ്. അമല്‍ജിത്തിന്റേയും സുഹൃത്തുക്കളുടേയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.