തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും.
പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവിനും ഒരു ലക്ഷത്തി പത്തായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയില്‍ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നല്‍കുന്നതിനും കോടതി വിധി ന്യായത്തിലൂടെ ഉത്തരവിട്ടു.
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിത നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്ഥിരമായി പ്രതിയുടെ വീട്ടില്‍ പാലു വാങ്ങാൻ പോകുമായിരുന്നു. ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീടിനകത്ത് കയറ്റി പലതവണ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു.വിവരം പുറത്തു പറയാതിരിക്കാൻ മിഠായിയും രൂപയും പ്രതി നല്‍കുമായിരുന്നു. സമാനമായ മറ്റൊരു കേസില്‍ സി ഡബ്ലിയു സി മുൻപാകെ മൊഴി നല്‍കുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. അന്നത്തെ മാറുനല്ലൂർ സബ് ഇൻസ്പെക്ടർ മാരായിരുന്ന തൻസിം അബ്ദുല്‍ സമദ്, സതികുമാർ ടി എന്നിവരാണ് അന്വേഷണ പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.