സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കൂടുന്നു, കഴിഞ്ഞ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4641 കേസുകള്‍

 തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് കഴിഞ്ഞ ഒരുവർഷംമാത്രം സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 4641 പോക്സോ കേസുകള്‍.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവുംകൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റർചെയ്തതും കഴിഞ്ഞവർഷമാണ്.തലസ്ഥാനജില്ലയില്‍ മാത്രം 601 പോക്സോ കേസുകള്‍ രജിസ്റ്റർചെയ്തു. സംസ്ഥാനത്തെ എല്ലാജില്ലകളിലും പോക്സോ കേസുകളുടെ എണ്ണത്തില്‍ വർധനയുണ്ടായതായാണ് പോലീസിന്റെ കണക്കുകള്‍.
2022-ല്‍ 4518 കേസുകളാണ് കേരളത്തില്‍ രജിസ്റ്റർചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞവർഷം അത് 4641 ആയി ഉയർന്നു. ജില്ലകളിലും കേസുകളുടെ എണ്ണം കൂടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികംകേസുകളുള്ളത്.പോക്സോ കേസുകളില്‍ കാര്യമായ വർധനയുണ്ടാകുന്നുവെങ്കിലും ശിക്ഷാനിരക്ക് കുറവാണെന്നത് വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 
വണ്ടിപ്പെരിയാർ കേസില്‍ ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ ഉയർന്നതോടെ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും നിർദേശമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !