തിരുവനന്തപുരത്ത് ദമ്പതിമാര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന,,

തിരുവനന്തപുരത്ത് ദമ്പതിമാര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന,,

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയില്‍. പാലോട് സ്വദേശികളായ കെ.കെ ഭവനില്‍ അനില്‍ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനിൻ്റെ ഹുക്കില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. തുടർന്ന് വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 
തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനില്‍ കുമാർ. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. വിതുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ രണ്ട് മക്കള്‍ വിവാഹിതരായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network