തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്ന് മന്ത്രി ജി ആർ അനില്‍. ഈ സാഹചര്യത്തില്‍ അരിവില കൂടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇതിന് അനുസൃതമായ പരിഗണന ബഡ്ജറ്റില്‍ വേണം. മന്ത്രിയെന്ന നിലയില്‍ ചർച്ച നടത്തും. നിലവില്‍ സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ്. കൂടുതല്‍ കാര്യങ്ങളില്‍ പരസ്യമായി പ്രതികരിക്കുന്നില്ല.
ഒഎംഎസ് (ഓപ്പണ്‍ മാർക്കറ്റ് സെയില്‍ ) സ്കീമില്‍ ഇത്തവണ സർക്കാർ ഏജൻസികള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുക. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.'- ജി ആർ അനില്‍ പറഞ്ഞു.
സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാനായി ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാതെ ജി ആർ അനില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അദ്ദേഹവും മന്ത്രി കെ രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.