തിരുവനന്തപുരം: വന്ദേ ഭാരതത്തില്‍ കേരള ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച് കേരളം.
വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നതാണ് കേരളത്തിലെ ഭക്ഷണമെന്നും അതില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് റേഡിയോ അന്ത്യ വൈഷ്ണവിന് ആവശ്യമുന്നയിച്ചു കൊണ്ട് കത്തയച്ചിരിക്കുന്നത്..
വന്ദേ ഭാരതത്തില്‍ കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കും എന്നാണ് കാത്തില് ചൂണ്ടി കാണിക്കുന്നത്. നിലവില്‍ സർവീസ് നടക്കുന്ന വന്ദേ ഭാരത ട്രെയിനില്‍ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ് ഉള്ളതെന്നും മലയാളികളായ യാത്രക്കാർക്ക് സ്വന്തം നാടിന്റെ ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും കത്തില്‍ പറയുന്നു
കൂടാതെ വന്ദേ ഭാരത് ട്രെയിനുകള്‍ എല്ലാ സ്റ്റോപ്പുകളിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നിർത്തുന്നത് ഇത് കാരണം യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരു വാതില്‍ മാത്രം ഉള്ളത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു, ഇത് പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.