സ്വത്ത് തർക്കം: സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തില്‍ പിതാവ് മരിച്ചു,,

തൃശൂ‍ര്‍ : പെരുമ്പലാവ് തിപ്പിലശ്ശേരിയില്‍ സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തില്‍ പിതാവ് മരിച്ചു..

ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറബില്‍ വീട്ടില്‍ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ മരിച്ചത്.
കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു.
കുഞ്ഞുമോന്റെ ആക്രമണത്തില്‍ ചെവിക്ക് പുറകില്‍ പരിക്കേറ്റ ഹസീന പെരുമ്പലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെയാണ് തൊട്ടടുത്തുളള പറമ്പിലെ മരത്തില്‍ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !