തൃശൂര്‍: തൃശ്ശൂരിലെ സിപിഐയില്‍ പൊട്ടിത്തെറി. ചേർപ്പ് ലോക്കല്‍ കമ്മറ്റിയിലെ 14 പേരില്‍ എട്ടുപേരും രാജിവച്ചു.ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു
എന്നാണ് ആരോപണം. സിസി മുകുന്ദൻ എംഎല്‍എയെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. എംഎല്‍എയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കിയതില്‍ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരംഅസ്ഹർ മജീദിനെ മണ്ഡലം സെക്രട്ടറി പി.വി അശോകൻ്റെയും മറ്റു തത്പര കക്ഷികളുടെയും വ്യക്തിവൈരാഗ്യത്തിൻ്റെ പേരില്‍ വ്യാജവാർത്ത സൃഷ്ടിച്ച് പുറത്താക്കിയത് ലോക്കല്‍ കമ്മിറ്റില്‍ പോലും ചർച്ച ചെയ്യാതെയും , പല പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചു കൊണ്ടുമാണ്.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ ഒരു അഭിപ്രായവും വിലക്കെടുക്കാതെ നീതി പൂർവമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നും വാർത്താകുറിപ്പിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.