മൂന്നാർ: മാങ്കുളം ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാരന് വെട്ടേറ്റു.
മൂന്നാർ സ്റ്റേഷനിലെ സി.പി.ഒ. സക്കീർ ഹുസൈനാണ് കൈയ്ക്ക് വെട്ടേറ്റത്. ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മാങ്കുളം ടൗണില്‍ ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. മാങ്കുളം താളുങ്കണ്ടം സ്വദേശി ബിജു മുരുകനാണ് വെട്ടിയത്. മദ്യലഹരിയില്‍ കൈയില്‍ വാക്കത്തിയുമായി മാങ്കുളം ടൗണില്‍ പരാക്രമം നടത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥന് വെട്ടേറ്റത്ത്. മൂന്നാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.മദ്യലഹരിയില്‍ ടൗണില്‍ പരാക്രമം; പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് വെട്ടേറ്റു,,
0
തിങ്കളാഴ്ച, ഫെബ്രുവരി 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.