തൃശ്ശൂരില്‍ ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ഏഴ് എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൊലീസ്. സംഘടനാ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ്വാലിഹ്, വിഷ്ണു ആർ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്..jpeg)
മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ചായിരുന്നു ഇവരുടെ അറസ്റ്റ് . ഗവർണർ ആരോഗ്യ സർവകലാശാല ബിരുദ ദാന ചടങ്ങിനെത്തിയതായിരുന്നു. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.
അതേസമയം, ഇന്നലെ വൈകിട്ട് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് അഞ്ച് എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയിരുന്നു. സി ആർ പി എഫ് സുരക്ഷ ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവർണർ ഇന്നലെ ജില്ലയില്‍ എത്തിയത്.
ഇന്ന് പേരകം വിദ്യാനികേതൻ സ്കൂള്‍ വാർഷികത്തിലും നാളെ വാടാനപ്പള്ളി എങ്ങണ്ടിയൂരില്‍ ചരിത്രകാരൻ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനച്ചടങ്ങിലും ഗവർണർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.