തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമന്റെ വിചിത്ര സര്‍ക്കുലര്‍.
സപ്ലൈകോയില്‍ സബ്സിഡി ഉല്പന്നങ്ങളുടെ ദൗര്‍ലഭ്യത നേരിടുമ്പോഴാണ് പുതിയ വിചിത്രമായ നടപടി. കഴിഞ്ഞ ദിവസം സബ്സിഡി ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
അതേസമയം സപ്ലൈകോ ഔട്ട്ലെറ്റുകളില് 40 ഇനം ഉല്പന്നങ്ങള് എത്തിക്കുന്നതിനായി വിളിച്ച ടെണ്ടര്‍ മൂന്നാം തവണയും മുടങ്ങി. കുടിസിക നല്കാത്തതിനാല് ടെണ്ടര്‍ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന അറിയിച്ചതിന് പിന്നാലെ സപ്ലൈകോ ടെണ്ടര്‍ പിന്‍വലിക്കുകയായിരുന്നു.
സപ്ലൈകോ ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. അനുമതി കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ആണ് വിലക്ക് എന്നാണ് വിവിധ പാര്‍ട്ടികള്‍ പറയുന്നത്. അത് ആരും കാണുകയും ചെയ്യരുത്, അതാണ് വിലക്ക് എന്ന് ജനങ്ങളും പറയുന്നു. പ്രതിഷേധം പ്രഖ്യാപിച്ച്, തൊടുപുഴ "മുട്ടത്തിലെ യൂത്തന്മാർ" എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന വീഡിയോയില്‍ supplyco യുടെ സ്റ്റോക്ക് ഇല്ലായ്മ അവസ്ഥ വെളിപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.