കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേരി സിയാല്‍ കണ്വൻഷൻ സെന്റററില്‍ രാവിലെ ഒൻപതര മുതല്‍ ഉച്ചക്ക് ഒന്നര വരെയാണ് നവകേരള സ്ത്രീ സദസ്.
വിവിധ മേഖലകളില്‍ നിന്നുള്ള 2000ത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ മോഡറേറ്റര്‍ ഡോ.ടി.എൻ സീമയാണ്. മന്ത്രിമാരായ വീണ ജോര്‍ജ്ജ്, ചിഞ്ചുറാണി, ആര് ബിന്ദു, പി രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. സാമൂഹ്യരംഗത്തെ ഇടപെടലിലൂടെ സ്ത്രീകളെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കുകയെന്നതാണ് സദസിന്റെ പ്രധാന ലക്ഷ്യം. സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്നത്. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവയ്ക്കപ്പെടും. അഭിപ്രായങ്ങള്‍ എഴുതി നല്‍കാനും അവസരമുണ്ടാകും.വിവിധ മേഖലകളിലെ രണ്ടായിരത്തോളം പേരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; നവകേരള സ്ത്രീസദസ് ഇന്ന്,,
0
വ്യാഴാഴ്ച, ഫെബ്രുവരി 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.