ശമ്പളം നൽകാൻ പണമില്ല; 1400 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി സ്പൈസ് ജെറ്റ്

ദില്ലി: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടപിരിച്ചു വിടലിനൊരുങ്ങി സ്പൈസ് ജെറ്റ് വിമാനകമ്പനി. വരും ദിവസങ്ങളിലായി 1400 ജീവനക്കാരെ പിരിച്ചുവിടും. കമ്പനിയുടെ 15 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. നിലവില്‍ കമ്പനിയില്‍ 9000 ജീവനക്കാരാണ് ഉള്ളത്. 30 ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. 
ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 60 കോടി രൂപയാണ് ചെലവ് വരുന്നത്.
ശമ്പളത്തിന് ഭീമമായ തുക കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !