രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്നുണ്ടോ പുതിയ കാലത്തിൽ UK യിൽ എത്തിയ കുടുംബങ്ങൾ ?
ജിലു എന്നൊരു പെൺകുട്ടി മക്കൾക്ക് വിഷം കുത്തിവെച്ചു കൊന്നിട്ട് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച വാർത്ത കേട്ടിട്ട് വളരെ അധികം സങ്കടം തോന്നി. ജീവൻ നശിപ്പിക്കുന്നത് തെറ്റാണ് സമ്മതിച്ചു, പക്ഷെ ചിലപ്പോളെങ്കിലും ജീവിതം ചിലരെ വളരെ ക്രൂരമായി ***54 എന്തായിരുന്നു എന്നെനിക്കറിയില്ല. സാധാരണ കാണുന്ന കുറച്ചു പ്രശ്നങ്ങൾ പറയാം ഇവിടെ എന്നു കരുതുന്നു.
ഗൾഫിൽ ഒക്കെ ജോലിക്കാരെ ഒക്കെ വെച്ചു നല്ല രീതിയിൽ ജീവിക്കുന്ന ആളുകൾ എന്നോട് UK ഇലേക്കോ അയര്ലണ്ടിലെക്കോ പോരട്ടെ എന്നു ചോദിച്ചാൽ ഞാൻ പറയും വേണ്ട. അവിടെ തന്നെ നിന്നോളൂ എന്ന് പക്ഷെ അവരുടെ കുട്ടികൾക്ക് 16 വയസുകഴിഞ്ഞാൽ പിന്നെയുള്ള പഠനം അവിടെ പലപ്പോഴും ബുദ്ദിമുട്ടായി മാറുന്നു, അപ്പോൾ പിന്നെ അവർക്ക് കുട്ടികളെ നാട്ടിൽ വിട്ടിട്ടു തിരിചു പോകേണ്ട സാഹചര്യം ഒഴിവാക്കാൻ അവർ യൂറോപ്പിലേക്കും ന്യൂസിലന്റിലേക്കും ഓസ്‌ട്രേലിയലിലേക്കും കാനഡയിലേക്കും ഒക്കെ പോകേണ്ടി വരുന്നു.
സാധാരണ സാഹചര്യങ്ങളിൽ ഇങനെ ഉള്ള എല്ലാ രാജ്യങ്ങളിലും പുരുഷനും സ്ത്രീയും ഒരുമിച്ച് നിന്നാലേ കാര്യങ്ങൾ സ്മൂത്തായി പോകു. ജോലിക്ക് പോക്കും ,വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനവും, പഠ്യേതര വിഷയങ്ങളും, സ്കൂളിൽ കൊണ്ട് വിടുക, വിളിച്ചു കൊണ്ടുവരിക, ജോലിയിലെ സ്ട്രെസ് എന്നിവ എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ രണ്ടുപേരും കൈകോർത്തു നിൽക്കേണ്ടി വരും. ഇല്ലെങ്കിൽ അങോട്ടും ഇങ്ങോട്ടും അടി പിടി കലഹങ്ങളിൽ എത്തി ചേരും. ചില പുരുഷന്മാരെങ്കിലും എല്ലാം സ്ത്രീയുടെ തലയിലേക്ക് ഇട്ടു കൊടുക്കുന്നവർ ആണ് . തിരിച്ചും നടക്കുന്നുണ്ട്, ഇല്ലെന്നല്ല. ഒരാൾ കഴുതയെ പോലെ പണിയെടുക്കേണ്ടി വരുന്നു എന്നതാണ് ഇതിന്റെ ഒരു ദോഷം .
കേരളത്തിൽ സ്ത്രീകൾ ജോലിക്ക് പോകുന്നില്ലേ ? UK യിൽ ജോലി ചെയ്യുന്നതു ആനക്കാര്യം ആണോ എന്നു ചോദിച്ചേക്കാം?
ആനയും ആടും തമ്മിൽ ഉള്ള വ്യത്യാസം ആണ് എന്നു ഞാന് പറയും. UK യിൽ കുഞ്ഞുങ്ങളെ നോക്കാൻ ആരെങ്കിലും മുഴുവൻ സമയം കൂടെ ഉണ്ടായേ പറ്റൂ. അല്ലെങ്കിൽ അവരുടെ സംരക്ഷണം ഗവണ്മെന്റ് ഏറ്റെടുക്കും . തിരിചു കിട്ടാൻ ഒരിക്കലും പറ്റാത്ത സാഹചര്യം ഉണ്ടായേക്കാം. എന്നാൽ ആരെയെങ്കിലും ജോലിക്ക് നിർത്താം എന്നു കരുതിയാലോ ? ഭയങ്കര ചിലവുള്ള കാര്യമാണ്.
ഉദാഹരണം പറയാം, എന്റെ കുഞ്ഞുങ്ങളെ സ്കൂളിൽ വിടാൻ ഉള്ള സൗകര്യത്തിനു വേണ്ടി night മാത്രം ജോലിക്ക് പോകുന്ന ആളാണ് ഞാൻ. night കഴിഞ്ഞു, ട്രാഫിക്കിൽ പെട്ട് ലേറ്റ് ആയി തിരിച്ചെത്തുന്ന വരെ കുഞ്ഞുങ്ങളെ ലേറ്റ് ആക്കാൻ പറ്റില്ല . രാവിലെ 7 മണിക്ക് വന്നിട്ട് അവരെ സ്കൂളിൽ കൊണ്ടുവിടുന്ന child minder നു 30 യൂറോ ആണ് ഞാന് കൊടുക്കുന്നത് (ഏകദേശം 1 മണിയ്ക്കൂർ). ഈകണക്കിന് ഒരു ദിവസം മുഴുവൻ നോക്കുന്നതിന് എത്ര യൂറോ കൊടുക്കേണ്ടി വരും എന്നോർത്ത് നോക്കു . കുഞ്ഞിനെ ഒന്നു കൈമാറ്റി പിടിക്കാൻ പോലും ആരും ഇല്ലാതെ ഒറ്റക്ക് കഷ്ടപ്പെടുന്ന കഥകൾ ഒക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, ഞാനും അനുഭവിച്ചിട്ടുണ്ട് ഇവിടെ എല്ലാ ജോലിക്കും മിനിമം ശമ്പളം കൊടുത്തേ പറ്റൂ. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ നോക്കുന്നത് ചിലവേറിയ കാര്യം ആണ്. ഞാൻ night duty കഴിഞ്ഞിട്ട് പല ദിവസങ്ങളിലും ഉറങ്ങാറില്ല. എന്റെ ശരീത്തിന്റെ ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും അതു പലവിധത്തിൽ ബാധിക്കാറുണ്ട്. വേറെ വഴിയില്ല, അതുകൊണ്ട് ഇങനെ പോയെ പറ്റൂ .
ഇവിടെ ഉള്ള ലോക്കൽ ആളുകൾ (natives) എങ്ങനെ കുട്ടികളെ നോക്കുന്നു എന്ന് ചോദിച്ചാൽ അവർക്ക് ബന്ധുക്കൾ ആരെങ്കിലും ഒരു കൈസഹായം കൊടുക്കാൻ ഉണ്ടാവും. അല്ലാത്തവർ ജോലി സമയം കുറച്ചു part time ആവും ചെയ്യുന്നത്.
നമുക്ക് അങ്ങനെ part time ചെയ്താൽ പിടിച്ചു നില്ക്കാൻ പറ്റിയില്ലെന്നു വരും. പല ആളുകളും ധാരാളം കടങ്ങളൊക്കെ വരുത്തി വെച്ചിട്ടാവും ഇവിടെ എത്തുന്നത്. പുതിയതായി വന്നവർ വാടക കൊടുത്തു വളരെ അധികം കഷ്ടപ്പെടുന്നു. പണ്ടൊക്കെ വന്നവർ അക്കാര്യത്തിൽ ഭാഗ്യം ഉള്ളവരാണ് . അവർക്ക് പണ്ടേ തന്നെ വീട് സ്വന്തമായി ഉള്ളത് കൊണ്ട് രക്ഷപെട്ടു പോകുന്നു. വാടക വീട്ടിലെ താമസം മടുത്തിട്ട് സ്വന്തം വീട് വാങ്ങണം എന്നു ആഗ്രഹിക്കുന്നവർ നല്ല ഒരു "credit history" ഇല്ലാതെ പറ്റില്ല എന്നു മനസിലാക്കുന്നവരാണ്. അതുകൊണ്ടു തന്നെ രണ്ടുപേരും ഫുൾ ടൈം ജോലിക്ക് പോയെ പറ്റൂ .
ജോലി സ്ഥലങ്ങൾ ആർക്കും ഫ്രീ ആയിട്ട് പൗണ്ട്‌സ് കൊടുക്കാറില്ല. കഷ്ടപ്പെട്ടെ പറ്റൂ .നമ്മുടെ നാട്ടിലെ ഗവണ്മെന്റ് ഓഫീസിലെ പോലെ ഒന്നും കാര്യങ്ങൾ നടക്കില്ല.
ഗൾഫിൽ ഒക്കെ ഉള്ളത് പോലെ മെയ്ഡ് വിസ കിട്ടാത്തത് മൂലം ബന്ധുക്കളെ കൊണ്ടുവന്നാലും പെട്ടന്ന് തിരിചു വിടേണ്ടി വരുന്നു. അല്ലെങ്കിൽ തണുപ്പിനെ അതിജീവിക്കാൻ പറ്റാതെ തിരികെ പോകേണ്ടി വരും.
ഭാര്യ ഭര്ത്താക്കൻമാർ തമ്മിൽ ചേർച്ച ഇല്ലായ്‌മ വരുമ്പോ പ്രശ്നങ്ങൾ ഗുരുതരം ആകുന്നു. 50% ആണുങ്ങൾക്ക് പലപ്പോഴും ഉത്തരവാദിത്ത ത്തിൽ നിന്നും പെട്ടന്ന് ഒഴിവാകാൻ പറ്റും. പെണ്ണുങ്ങൾ കുഞ്ഞുങ്ങളെ എങ്ങനെ എങ്കിലും വളർത്തിയെ പറ്റൂ. "mood swings" ഉണ്ടായാലും എത്ര ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായാലും ആരെയും അറിയിക്കാതെ കൊണ്ടുനടക്കുക എന്നല്ലാതെ വേറെ വഴിയില്ല .
ഇതെല്ലാം ഉപേക്ഷിച്ചു നാട്ടിൽ പൊയി ജീവിക്കാനും പറ്റില്ല. എരി തീയിൽ നിന്ന് വറചട്ടിയിലേക് എന്ന അവസ്ഥ ആകും. എന്നെങ്കിലും എല്ലാം നേരെ ആകും എന്നു കരുതി ജീവിക്കുന്നവർ ആണ് കൂടുതൽ..
ഒറ്റക്ക് ജീവിക്കുന്ന പെണ്ണിനെ കണ്ടാൽ ചൊറിച്ചിൽ വരുന്ന ആണുങ്ങൾ ധാരാളം ഇപ്പോഴും എല്ലാനാട്ടിലും ഉണ്ട്. ഭാര്യയും ഭർത്താവും പിരിഞ്ഞാലും മക്കളുടെ ഉത്തരവാദിത്തങ്ങൾ പകുത്തെടുക്കുക എന്നത് രണ്ടുപേരുടെയും കടമ ആണെന്നത് മനസ്സിലാക്കുക. ഇനിയെങ്കിലും മറ്റൊരു ജിലു ഉണ്ടാകാതിരിക്കട്ടെ .
കടപ്പാട്: jinsy ജോർജ്ജ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.