ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ നിരപരാധി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്,,

പാലക്കാട്: ഷൊർണൂരില്‍ ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

ഇതോടെ കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മ നിരപരാധിയാണെന്നും ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും പോലീസ് അറിയിച്ചു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് ഒരു വയസുള്ള പെണ്‍കുഞ്ഞുമായി അമ്മ ശില്‍പ ആശുപത്രിയിലെത്തുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുൻപ് കുഞ്ഞുമായി, ഒപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തിയേറ്ററില്‍ യുവതി എത്തിയതായി കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് വ്യക്തമായതോടെ യുവതിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയയ്‌ക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !