എടവണ്ണപ്പാറയിലെ വിദ്യാര്‍ഥിനിയുടെ മരണം: പ്രതിക്കെതിരെ നിയമപോരാട്ടത്തിന് നാട്ടുകാര്‍ ഒന്നിക്കുന്നു,,

എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വെട്ടത്തൂർ ഗ്രാമത്തിലെ നാട്ടുകാർ ഒന്നിക്കുന്നു.

'17കാരിയുടെ ദുരൂഹമരണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി വെട്ടത്തൂർ മദ്റസയില്‍ ഞായറാഴ്ച നാട്ടുകാരുടെ സംഗമം നടക്കും. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് നാട്ടുകാർ ഒത്തുചേരുന്നത്.
കരാട്ടേയുടെ മറവില്‍ വിദ്യാർഥിനി ഏറെ പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് കരാട്ടേ അധ്യാപകൻ ഊർക്കടവ് സ്വദേശി സിദ്ദീഖ് അലി പോക്സോ കേസില്‍ റിമാൻഡിലാണ്. 17കാരിയുടെ മരണത്തെ തുടർന്ന് കൂടുതല്‍ വിദ്യാർഥികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

പൊലീസ് അന്വേഷണ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെതന്നെയാണ് നാട്ടുകാരുടെ ഒത്തുചേരല്‍. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെയും നാട്ടുകാരുടെയും തീരുമാനം.

ഫെബ്രുവരി 19ന് വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങല്‍ കടവിലാണ് പ്ലസ് വണ്‍ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. 

പുഴയില്‍ നിന്ന് വിദ്യാർഥിനിയുടെ മേല്‍വസ്ത്രവും ഷാളും കണ്ടെടുത്തിരുന്നു. കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പോക്സോ കേസ് നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണമെന്നും കാണിച്ച്‌ ബന്ധുക്കള്‍ വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !