രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ബോക്സോഫീസില്‍ തരംഗം തീർത്ത് മുന്നേറുന്നു.
പുറത്തുവന്ന പുതിയ കളക്ഷൻ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത് ചിത്രം ആഗോള ബോക്സോഫീസില്‍ 50 കോടി പിന്നിട്ടെന്നാണ്. മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ അമാല്‍ഡിയാസ് മണികണ്ഠൻ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായത്. ട്രേഡ് അനലിസ്റ്റുകളാണ് ചിത്രം 50 കോടി പിന്നിട്ടെന്ന് വ്യക്തമാക്കുന്നത്. ആഖ്യാനത്തിലും അവതരണത്തിലും പുതിയ രീതി പരീക്ഷിച്ച ചിത്രം നിരൂപകരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലെത്തിയ ചിത്രം യുവ പ്രേക്ഷകർക്ക് സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്. മമ്മൂട്ടിക്കൊപ്പമോ ഒരുപിടി മുകളിലോ നില്‍ക്കുന്ന പ്രകടനങ്ങളായിരുന്നു സിദ്ധാർത്ഥിന്റേതും അർജുനിന്റേതും. റെഡ് റെയിനും ഭൂതകാലത്തിനും ശേഷം മിസിട്രിയും ഹൊററർ എലമെന്റ്സും സമന്വയിപ്പിച്ച് രാഹുല്‍ സദാശിവൻ എഴുതി സംവിധാനം നിർവഹിച്ച് മെഗാസ്റ്റാർ ലീഡ് റോളിലെത്തിയ ഭ്രമയുഗം മലയാള സിനിമയില്‍ പുതു പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുന്നവർക്ക് പ്രചോദനമാണ്.ബോക്സോഫീസിനെ ഭ്രമിപ്പിച്ച്, മമ്മൂട്ടിയുഗം; 50 കോടി ക്ലബില്‍,,
0
ഞായറാഴ്ച, ഫെബ്രുവരി 25, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.