കൊല്ലം: കുളത്തൂപ്പുഴയില്‍ എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.ട്രൈബല്‍ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷാനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.
മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളില്‍ അധ്യാപകനായെത്തുന്നത്. കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശരീരത്തില്‍ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. രണ്ടു പരാതിയിലാണ് പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.
രണ്ടു കുട്ടികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയാണ് പോലീസ് ബാത്തിഷാനെതിരെ കേസെടുത്തത്. അധ്യാപകൻ്റെ ലൈഗികാതിക്രമം സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.