ഇന്ന് ചോദ്യംചെയ്യല്‍: ഗോഡ്സയെ മഹത്വവത്കരിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ വീട്ടില്‍ പൊലീസ് എത്തും,,

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.

അധ്യാപികയുടെ ചാത്തമംഗലത്തെ വീട്ടില്‍ എത്തിയാകും ചോദ്യം ചെയ്യുക. കുന്നമംഗലം പൊലീസ് കലാപാഹ്വാനത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അധ്യാപികയുടെ എഫ് ബി കമന്റിനെക്കുറിച്ച്‌ അന്വേഷിക്കാൻ കോഴിക്കോട് എൻ ഐ ടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷമായിരിക്കും വകുപ്പ് തലത്തിലുള്ള തുടർനടപടികള്‍. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !