അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍,,

 ന്യൂഡല്‍ഹി: കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രിംകോടതിയില്‍. കടമെടുപ്പ് പരിധി വെട്ടികുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഇടക്കാല അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇതിന് മറുപടിയായാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടുകേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ്. നികുതി വരുമാനത്തെക്കാള്‍ കേരളത്തില്‍ കടം കൂടുന്നു.
പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂര്‍ണമായ ധനനിര്‍വഹണമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം തീരുമാനിക്കുന്നതാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നുമാണ് സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !