കോഴിക്കോട്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് പുറത്തുള്ളവർ കേരളത്തിന്റെ മികവ് അറിയണമെന്നും അതിന് ആവശ്യമായ പരിഷ്കാരം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും വേണമെന്നും അതിന് ഇപ്പോഴുള്ള നേട്ടം മതിയാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസിന്റെ തുടർച്ചയായി കോഴിക്കോട് വിദ്യാർഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ കേവല പരിഷ്കരണമല്ല, കാലാനുസൃതമായ ഉടച്ചുവാർക്കലാണ് സർക്കാർ നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തെ വിജ്ഞാന സമ്ബദ്ഘടനയായി മാറ്റുകയാണ് ലക്ഷ്യം. ഹയർ എജ്യുക്കേഷൻ എക്കോ സിസ്റ്റം സജ്ജമാക്കേണ്ടതുണ്ട് ഇനിയും കൂടുതല്‍ മികവിലേക്ക് വിദ്യാഭ്യാസ സമ്ബ്രദായം എത്തിക്കണമെന്നും കൂടുതല്‍ നേട്ടം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡോക്ടർമാർ തൊഴില്‍ മേഖലയിലേക്ക് മാത്രമായി ചുരുങ്ങുന്നു. അത് പോര, ഗവേഷണ രംഗത്തേക്ക് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവേഷണ മേഖലയില്‍ ലോക നിലവാരത്തിലേക്ക് എത്താൻ കേരളത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..
സംസ്ഥാനത്ത് പ്രതിഭയുള്ള വിദ്യാർഥികളില്‍ പലരും വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.