മധ്യേഷ്യയോട് ചേർന്നു കിടക്കുന്ന ആഫ്രിക്കൻ രാജ്യമായ ലിബിയ വരണ്ടുണങ്ങുകയാണ്. ചൂടും കുടിവെള്ള ക്ഷാമവും രൂക്ഷമായ രാജ്യത്ത് ജനങ്ങൾ അതിജീവനത്തിനായി ബുദ്ധിമുട്ടുന്നു. എന്നാൽ, ഈ രാജ്യത്ത് തന്നെ മറ്റൊരു ഭാഗത്ത് വെള്ളപ്പൊക്കത്താൽ പൊറുതിമുട്ടി നാടു വിടുകയാണ് ജനങ്ങൾ.
ലിബിയയിലെ ഒരു മെഡിറ്ററേനിയൻ തീരദേശ നഗരമായ സ്ലിറ്റൻ ആണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നത്. നിഗൂഢമായ കാരണങ്ങളാൽ ഈ നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവ് ഉയരുകയാണ്. അത് ഭൂമിയുടെ പുറത്തേക്ക് ഉറവയായി പൊട്ടിയൊഴുകി വെള്ളപ്പൊക്കമുണ്ടാകുന്നു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് ഏതാണ്ട് 160 കിലോമീറ്റർ അകലെയാണ് സ്ലിറ്റൻ.ഭൂമിക്കടിയിൽനിന്ന് ഉറവയായി പുറത്തേക്കു വരുന്ന ജലം സ്ലിറ്റനിലെ ജനവാസ മേഖലകളിലും കൃഷിസ്ഥലങ്ങളും ഉണ്ടാക്കുന്ന നാശം ചെറുതല്ല.
ഈന്തപ്പനത്തോട്ടങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിളകളാണ് ആഴ്ചകളായി നീണ്ടു നിൽക്കുന്ന ഈ വെള്ളപ്പൊക്കത്തിൽ ചീഞ്ഞ് നശിക്കുന്നത്. ഇതോടെ മേഖലയിൽ കൊതുകുകളുടെ എണ്ണം വർധിച്ചതും വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.ഈ പാരിസ്ഥിതിക പ്രതിസന്ധിയുടെ കാരണം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് ഇപ്പോൾ അധികൃതർ. നിരവധി ആളുകൾ ഇതിനകം ഈ പ്രദേശം വിട്ട് പലായനം ചെയ്തുകഴിഞ്ഞു. വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായവരുടെ പുനരധിവാസത്തിനും പരിഹാരം കണ്ടെത്താൻ സർക്കാരിനായിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.