കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, അയര്‍ലണ്ട്, ഫ്രാന്‍സ്, എന്നിങ്ങനെ ഇന്ത്യക്കാർ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളെല്ലാം തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പുതിയ നയങ്ങൾ നടപ്പാക്കി.
യുകെ
യുകെ - ഫീസ് ഘടന പരിഷ്കരിച്ചതുൾപ്പെടെയുള്ള മാറ്റങ്ങളാണ് യുകെ നടപ്പാക്കിയത്. പുതിയ തീരുമാനപ്രകാരം യുകെ വിസ ഫീസ് 363 പൗണ്ടിൽ നിന്ന് 490 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. അതായത് 35 ശതമാനത്തോളം വർധനവ്. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് 264 പൗണ്ടിൽ നിന്നും 1035 പൗണ്ടായും പരിഷ്കരിച്ചിട്ടുണ്ട്. യുകെയിൽ ആശ്രിത വീസ ഗവേഷണത്തിന് മാത്രമായി നിജപ്പെടുത്തുകയും ചെയ്തു. ഇതോടെ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക.
കാനഡ
കാനഡ-ഡെസിഗ്നേറ്റഡ് ലേണിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (DIL) നേരിട്ട് തന്നെ അപേക്ഷകന്റെ ആക്സപ്റ്റൻസ് ലെറ്റർ ഐ ആർ സി സിയുമായി പരിശോധിക്കണമെന്നാണ് പുതിയ നിർദ്ദേശം. വിദ്യാർത്ഥികൾ വഞ്ചനയ്ക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.മാത്രമല്ല കൃത്യമായ രേഖകൾ ഉള്ളവർക്ക് മാത്രമേ പഠനാനുമതി ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ബിരുദാനന്തര വർക്ക് പെർമിറ്റ് മാനദണ്ഡങ്ങളും കാനഡ പരിശോധിക്കും. വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് 2024 ജനുവരി 1 മുതൽ 10,000 ൽ നിന്ന് 20,635 കനേഡിയൻ ഡോളറായും വർധിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രേലിയ
ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎൽടിഎസിന്റെ സ്കോറുകൾ വർധിപ്പിക്കുകയാണ് ഓസ്ട്രേലിയ ചെയ്തത്. ഇപ്പോൾ താൽക്കാലിക വിസയ്ക്കുള്ള ഐഇഎൽടിഎസ് സ്‌കോർ 6.0ൽ നിന്ന് 6.5 ആയി ഉയർത്തി. അതേസമയം സ്റ്റുഡന്റ് വിസയ്ക്ക് ഇത് 5.5ൽ നിന്ന് 6.0 ആക്കി ഉയർത്തിയിട്ടുണ്ട്. വിദഗ്ദ തൊഴിലാളികളുടെ കുറവുള്ള മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രം വർക്ക് പെർമിറ്റ് നൽകാനാണ് പുതിയ തീരുമാനം.
ന്യൂസിലാന്റ്
ഐഇഎൽടിഎസ് വൺ സ്‌കിൽ റീടേക്ക് ഓപ്‌ഷൻ രാജ്യം അനുവദിച്ചിട്ടുണ്ട്.അതായത് ഏതെങ്കിലും ഒരു സ്കില്ലിൽ പരാജയപ്പെട്ടാൽ അത് മാത്രമായി എഴുതിയെടുക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
ഫ്രാൻസ്
അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിലാണ് ഫ്രാൻസ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ബിരുദാനന്തര ബിരുദധാരികൾക്കുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ അഞ്ച് വർഷത്തേക്ക് രാജ്യം നീട്ടിയിട്ടുണ്ട്. കൂടാതെ, മാസ്റ്റേഴ്‌സിനായി ഫ്രാൻസിൽ ഒരു സെമസ്റ്റർ പഠിച്ചവർക്ക് ഇപ്പോൾ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി അഞ്ച് വർഷത്തെ ഷെങ്കൻ വിസ ഉപയോഗപ്പെടുത്താം.
അയർലന്റ്
ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള അന്തർദ്ദേശീയ ബിരുദധാരികൾക്ക് പോസ്റ്റ്-സ്റ്റഡി വർക്ക് വിസയിൽ രണ്ട് വർഷം തുടരാൻ സാധിക്കും. പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ രാജ്യത്ത് തുടരാം.
അയർലൻഡ് സ്റ്റുഡൻ്റ് വിസ യോഗ്യത
- 5 ബാൻഡുകളുള്ള IELTS/TOEFL/കേംബ്രിഡ്ജ് പ്രാവീണ്യം/കേംബ്രിഡ്ജ് അഡ്വാൻസ്ഡ്/PTE പോലുള്ള ഏതെങ്കിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകൾക്ക് യോഗ്യത നേടി
- എല്ലാ അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളും
- മെഡിക്കൽ ഇൻഷുറൻസ്
- അപേക്ഷയിൽ സമ്പൂർണ കോൺടാക്റ്റ് വിവരങ്ങളും അയർലണ്ടിൽ എത്തിച്ചേരാനുള്ള കാരണവും ഉണ്ടായിരിക്കണം.
- അയർലണ്ടിലെ പഠനത്തെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക ഫണ്ടുകളുടെ തെളിവുകൾ.
അയർലൻഡ് സ്റ്റുഡൻ്റ് വിസ ആവശ്യകതകൾ
- ബന്ധപ്പെട്ട സർവകലാശാലയിൽ നിന്നുള്ള സ്വീകാര്യത കത്ത്.
- ട്യൂഷൻ ഫീസ് അടച്ച രസീത്/തെളിവ്.
- പഠിക്കുമ്പോൾ അയർലണ്ടിൽ അതിജീവിക്കാൻ മതിയായ സാമ്പത്തിക ബാലൻസ് ഉണ്ടെന്നതിൻ്റെ തെളിവ്.
- സ്റ്റഡി പെർമിറ്റിനൊപ്പം അയർലൻഡ് സ്റ്റുഡൻ്റ് വിസയും.
- നിങ്ങളുടെ പഠനങ്ങൾക്കിടയിൽ എന്തെങ്കിലും വിടവുകൾ ഉണ്ടെങ്കിൽ വിദ്യാഭ്യാസ ചരിത്രവും തെളിവുകളും.
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവ്.
- അപേക്ഷിക്കുമ്പോൾ സർവകലാശാലയുടെ പോർട്ടലിൽ നിന്ന് മറ്റ് ആവശ്യകതകൾ പരിശോധിക്കുക.
വിദ്യാർത്ഥികൾക്കുള്ള തൊഴിൽ അംഗീകാരം: യോഗ്യതാ വ്യവസ്ഥകൾ:
വിദ്യാർത്ഥികൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം
സ്റ്റാമ്പ് 2 അനുമതിയുള്ള നോൺ-ഇഇഎ വിദ്യാർത്ഥികൾക്ക് കാഷ്വൽ ജോലിയിൽ പ്രവേശിക്കാം. അവർക്ക് ടേം സമയത്ത് ആഴ്ചയിൽ 20 മണിക്കൂറും അവധി ദിവസങ്ങളിൽ ആഴ്ചയിൽ 40 മണിക്കൂറും ജോലി ചെയ്യാം
EU/EEA ഇതര ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകൾക്കപ്പുറം പ്രബന്ധങ്ങൾ നിർമ്മിക്കാൻ പ്രവർത്തിക്കുന്നവർക്ക് കോളേജിൻ്റെ വേനൽക്കാല അവധിക്കാലത്ത് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ പാർട്ട് ടൈം ജോലി ചെയ്യാൻ അർഹതയില്ല, കാരണം GNIB അവരെ മുഴുവൻ സമയ പഠനത്തിലാണ് ഇപ്പോഴും പരിഗണിക്കുന്നത്.
നിങ്ങൾ ബിരുദം നേടിയ ശേഷം:
മൂന്നാം ലെവൽ ഗ്രാജുവേറ്റ് സ്കീം അനുമതി, ഐറിഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയ നോൺ-ഇയു/ഇഇഎ വിദ്യാർത്ഥികൾക്ക് തൊഴിൽ തേടുന്നതിന് 24 മാസം വരെ അയർലണ്ടിൽ തുടരാൻ അനുവദിക്കുന്നു.
ഒരു വിദ്യാർത്ഥിക്ക് തൊഴിൽ ലഭിച്ചുകഴിഞ്ഞാൽ, ഗ്രീൻ കാർഡ്/വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ വിദ്യാർത്ഥി യോഗ്യനാകും.
ഇറ്റലി
ഒരു വർഷത്തെ ബിരുദം പൂർത്തിയാക്കിയാലും വിദ്യാർത്ഥികൾക്ക് ഇറ്റലിയിൽ തുടരാം.ഏകദേശം 5,897 ഇന്ത്യൻ വിദ്യാർത്ഥികൾ പഠന വിസയിൽ 2022 ൽ ഇറ്റലിയിൽ എത്തിയിരുന്നു.വിദ്യാർത്ഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള മെച്ചപ്പെട്ട പോസ്റ്റ്-സ്റ്റഡി ഇൻ്റേൺഷിപ്പുകൾ, പാഠ്യേതര ഇൻ്റേൺഷിപ്പുകൾ, പരിശീലനം എന്നിവയെല്ലാം രാജ്യം അവതരിപ്പിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.