ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് 14 വർഷം' എങ്ങുമെത്താതെ അന്വേഷണം; ബാക്കിയായി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!

കാസർകോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സമസ്ത വൈസ് പ്രസിഡന്റും മംഗ്ളുറു - ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് 14 വർഷം തികയുന്നു.

ഇപ്പോഴും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണുള്ളത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ശേഷം സിബിഐ വരെ കേസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ഉണ്ടാക്കാനായില്ല.

മരണം കൊലപാതകമെന്നതിൽ ഉറച്ചുനിൽക്കുന്ന സി എം അബ്ദുല്ല മൗലവിയുടെ കുടുംബം വർഷങ്ങൾക്കിപ്പുറവും നീതിക്കായി പോരാടുകയാണ്.

2010 ഫെബ്രുവരി 15നാണ് ഖാസി സിഎം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെമ്പരിക്ക കടല്‍ തീരത്ത് കടലിലേയ്ക്ക് ഇറങ്ങിയുള്ള പാറക്കെട്ടുകളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഖാസി കടലിൽ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളില്‍ കുടുംബവും വിവിധ സംഘടനകളും ദുരൂഹത ആരോപിക്കുന്നു.

കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം നടന്നുവെന്നാണ് ഇവരുടെ ആരോപണം.ചെമ്പരിക്ക കടപ്പുറത്തെ ഏറെ ദുർഘടം പിടിച്ച പാറക്കെട്ടുകൾക്കിടയിലൂടെ വയോധികനായ സി എം അബ്ദുല്ല മൗലവി എങ്ങനെ പരസഹായമില്ലാതെ എത്തിയെന്ന സംശയം പോലും അവഗണിച്ചാണ് അന്വേഷണ സംഘം ആത്മഹത്യ എന്ന വാദമുയർത്തുന്നതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്.

യുവാക്കൾക്ക് പോലും ഇവിടത്തെ പാറക്കെട്ടുകൾ കയറുക പ്രയാസമാണെന്നാണ് ഇവർ ഉന്നയിക്കുന്നത്. കുടുംബത്തിന്റെ മേൽനോട്ടത്തിലുള്ള ഖാസി ആക്ഷൻ കമിറ്റി അനിശ്ചിത കാല സമരവുമായി രംഗത്തുണ്ട്.

നേരത്തെ തുടർച്ചയായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം സമരം നടത്തിവന്നിരുന്നു. ഇത് പിന്നീട് ചെമ്പരിക്കയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ സിബിഐ സമർപ്പിച്ച മൂന്നാമത്തെ അന്വേഷണ റിപ്പോർട്ട് കോടതി വിധി പറയാനിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയിൽ നടന്ന വാദങ്ങൾക്കൊടുവിൽ സിബിഐ 2016ലും 2018ലും സമർപിച്ച റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു.

ശാസ്ത്രീയ അന്വേഷണം വേണമെന്നും സൈകോളജിക്കൽ ഓടോസ്‌പി പ്രകാരം അന്വേഷിക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിപ്‌മറിലെ മന:ശാസ്ത്ര വിദഗ്‌ധരുടെ സഹായത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്.

ഖാസി തൻ്റെ ആത്മീയതയിൽ നിന്നാണ് മനക്കരുത്ത് നേടിയതെന്നും ജിപ്‌മറിലെ പോസ്റ്റ്‌മോർടം റിപോർടിൽ പറയുന്നുണ്ട്. അങ്ങനെയുള്ള സൂക്ഷ്മതയോടെ ജീവിച്ച ഒരു പണ്ഡിതൻ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും കുടുംബവും വിവിധ സംഘടനകളും ഉറപ്പിച്ച് പറയുമ്പോൾ മരണത്തിന് പിന്നിലെ വസ്തുത എന്താണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !