തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലോ പ്രവർത്തനങ്ങളിലോ ജോലികളിലോ കുട്ടികളെ ഉൾപ്പെടുത്തരുത്.
പ്രചാരണവേളകളിലോ റാലികളിലോ രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളെ കൈകളിൽ പിടിച്ച് നടക്കുകയോ റാലി വാഹനത്തിൽ കയറ്റുകയോ ചെയ്യരുത്. കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ/ സ്ഥാനാർത്ഥിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല.
കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രകടിപ്പിക്കുക, പാർട്ടിയുടെ നേട്ടങ്ങൾ അവതരിപ്പിക്കുക, എതിർ സ്ഥാനാർത്ഥികളെയോ അവരുടെ പാർട്ടികളെയോ വിമർശിക്കുക, തെരഞ്ഞെടുപ്പ് കവിതകളും ഗാനങ്ങളും ആലപിക്കുക എന്നിവയ്ക്കും നിരോധനമുണ്ട്. Election Commission Not To Use Children For Election Campaign
ഇത്തരം പ്രവർത്തികൾക്കെതിരെ “സീറോ ടോളറൻസ്” നയമാണ് സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. മാർഗ്ഗ നിർദേശം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.