കൊച്ചി: ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ അൻപത്തിയഞ്ചുകാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പാറ്റ. കൊച്ചി അമൃത ആശുപത്രിയില്‍ ആണ് സംഭവം.
നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെ ആണ് ഇദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ നിന്നും മാറ്റിയത്. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അൻപത്തിയഞ്ചുകാരന്റെ ഇടത്തേ ശ്വാസകോശത്തില്‍ നിന്ന് പാറ്റയെ നീക്കം ചെയ്തത്.ശ്വാസനാളിയില്‍ എന്തോ കയറിപ്പോയെന്ന് അൻപത്തിയഞ്ചുകാരന് തോന്നുകയും പിന്നാലെ ശ്വാസതടസം രൂക്ഷമാവുകയും ചെയ്തതോടെ എക്സ് റേ എടുത്ത് നോക്കിയെങ്കിലും അസ്വഭാവികമായൊന്നും കാണാൻ സാധിച്ചില്ല. പിന്നാലെയാണ് ഇഎൻടി വിഭാഗം ബ്രോങ്കോസ്പി നടത്തിയതും ശ്വാസകോശത്തില്‍ പാറ്റയെ കണ്ടെത്തിയതും.
ഇതോടെയാണ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തിലെ മെഡിക്കല്‍ സംഘം രോഗിയെ പരിശോധിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് ശ്വാസകോശത്തില്‍ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളില്‍ പൊടിയാൻ തുടങ്ങുന്ന അവസ്ഥയിലായിരുന്നു പാറ്റയുണ്ടായിരുന്നത്.ശ്വാസകോശത്തില്‍ പല വസ്തുക്കളും കുടുങ്ങി ആളുകള്‍ ചികിത്സാ സഹായം തേടിയെത്താറുണ്ട് എന്നാല്‍ പാറ്റ കുടുങ്ങുന്നത് പോലെയുള്ള അനുഭവങ്ങള്‍ വളരെ അപൂർവ്വമാണെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫ് വിശദമാക്കിയത്.
ശ്വസന സഹായത്തിനായി ഇട്ട ട്യൂബ് അടയ്ക്കാൻ മറന്ന് പോവുകയോ മറ്റോ ചെയ്തതാവാം ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. അൻപത്തിയഞ്ചുകാരൻ ആശുപത്രി വിട്ടതായും ഡോ ടിങ്കു ജോസഫ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.