മുഖ്യമന്ത്രി ഡൽഹിയിൽ ' കേന്ദ്ര സർക്കാരിനെതിരായ സമരം നാളെ തലസ്ഥാനത്ത്

ന്യൂഡൽഹി: കേരളത്തെ കേന്ദ്രം സാമ്പത്തികമായി അവഗണിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ഇടത് എം.പി.മാരും എം.എൽ.എ.മാരും നടത്തുന്ന ധർണ വ്യാഴാഴ്ച ജന്തർമന്തറിൽ നടക്കും.

സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തി. മന്ത്രിമാരായ ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, ജെ. ചിഞ്ചുറാണി, ഏതാനും എം.എൽ.എ.മാർ തുടങ്ങിയവരും ഡൽഹി കേരളഹൗസിലെത്തിയിട്ടുണ്ട്. മറ്റ് മന്ത്രിമാരും എം.എൽ.എ.മാരും ബുധനാഴ്ചയെത്തും.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം. മറ്റു പാർട്ടികളുടെ ദേശീയനേതാക്കളും എൻ.ഡി.എ.ഇതര മുഖ്യമന്ത്രിമാരും ഐക്യദാർഢ്യമർപ്പിച്ച് സമരത്തിൽ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, എം.പി.മാരായ എളമരം കരിം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഡി.എം.കെ., ആർ.ജെ.ഡി., ആം ആദ്മി പാർട്ടി, എൻ.സി.പി., നാഷണൽ കോൺഫറൻസ്, ഝാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ കക്ഷികളുടെ നേതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾക്കെല്ലാം മുഖ്യമന്ത്രി നേരിട്ട് ക്ഷണക്കത്തയച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.ഫെഡറൽ തത്ത്വങ്ങൾ പൂർണമായും ലംഘിച്ച് കേരളത്തിനെതിരേ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

15-ാം ധനകാര്യ കമ്മിഷൻ സംസ്ഥാനത്തിന്റെ വിഹിതം നിശ്ചയിച്ചപ്പോൾതന്നെ വലിയനഷ്ടമാണ് കേരളത്തിനുണ്ടായത്. അതിന് പുറമേയാണ് കമ്മിഷന്റെ അംഗീകരിക്കപ്പെട്ട ശുപാർശകളെ മറികടന്ന് കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പപ്പരിധി 2021-’22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്.

കേരളത്തിന്റെ പൊതുവായ പ്രശ്നത്തിന് പരിഹാരം തേടിയുള്ള സമരത്തിന് സംസ്ഥാനത്തെ പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും സഹകരിക്കാൻ അവർ തയ്യാറായില്ല.

എന്നാൽ, കേരളം സമരത്തിന് തീരുമാനിച്ചതിനു പിന്നാലെ കർണാടകയിലെ കോൺഗ്രസ് സർക്കാരും സമരത്തിന് തീരുമാനിച്ചത് കേരളത്തിന്റെ നിലപാട് പ്രസക്തമാണെന്ന് വ്യക്തമാക്കുന്നതായി എൽ.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

കേരളത്തിന്റെ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായി നേതാക്കൾ വെളിപ്പെടുത്തി. ഡി.എം.കെ.യുടെ പ്രതിനിധികൾ സമരത്തിൽ അണിചേരും.

കേരളത്തിൽ ബൂത്തടിസ്ഥാനത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ വ്യാഴാഴ്ച വൈകീട്ട് നാലുമുതൽ ആറുവരെ ഐക്യദാർഢ്യസമരം സംഘടിപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !