ഡബ്ലിന്‍ : അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ ആശങ്ക പടർത്തി കുട്ടികളിൽ അഞ്ചാംപനി പടരുന്നതായി റിപ്പോർട്ടുകൾ, നിലവിലെ സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി എച്ച് എസ്. ഇ.
അയർലണ്ടിലും യുകെയിലും അഞ്ചാംപനി വ്യാപകമായ പശ്ചാത്തലത്തിലാണ് സർക്കാർ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.മീസില്‍സ് സ്ഥിരീകരിച്ച ഒരു മുതിര്‍ന്നയാള്‍ ലെയിന്‍സ്റ്ററില്‍ മരിച്ചതായി ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. ഡബ്ലിന്‍, മിഡ്ലാന്‍ഡ്സ് ഹെല്‍ത്ത് റീജിയനിലെ ഒരു ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
അഞ്ചാംപനിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ച ആദ്യത്തെ മരണമാണിതെന്ന് എച്ച്എസ്ഇ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എം എം ആര് വാക്സിന് നല്‍കിയെന്ന് ഉറപ്പാക്കണന്ന് എച്ച് എസ് ഇ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാക്സിന് അഞ്ചാംപനിക്ക് പുറമേ മുണ്ടിനീര്, റുബെല്ല എന്നിവയില്‍ നിന്ന് സുരക്ഷ നല്‍കും. വാക്സിനേഷനില്ലാത്തവരിലേക്ക് രോഗം വളരെ വേഗം പടരുമെന്നും ഒരുപക്ഷേ സ്ഥിതി ഗുരുതരമായേക്കാമെന്നും എച്ച് എസ് ഇ ഓര്‍മ്മപ്പെടുത്തുന്നു.
കുഞ്ഞുങ്ങളും ആരോഗ്യപരമായി ദുര്‍ബലരായവരും ഏറെ ശ്രദ്ധിക്കണമെന്നും എച്ച് എസ് ഇയുടെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ ലൂസി ജെസ്സോപ്പ് പറഞ്ഞു.
മെനിഞ്ചൈറ്റിസ്, കേള്‍വിക്കുറവ്, ഗര്‍ഭകാല പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ രോഗം കാരണമാകും. കുട്ടിക്കാലത്ത് പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്തവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെട്ടേക്കാം.ഒരാളില്‍ നിന്നും പന്ത്രണ്ട് പേരിലേക്ക് വളരെ എളുപ്പത്തില്‍ ഈ രോഗം പടരുമെന്നും അവര്‍ പറഞ്ഞു.ആയിരത്തില്‍ ഒരാള്‍ക്ക് മസ്തിഷ്ക വീക്കമുണ്ടാകാനും ആയിരത്തില്‍ മൂന്ന് പേര് മരിക്കാനുമിടയുണ്ട്.
മിഡ്-ടേം ബ്രേക്ക് വരുന്നതോടെ യാത്രകളുടെ എണ്ണം വളരെ കൂടിയേക്കാം.അതിനാല്‍ കുട്ടികള്‍ക്ക് എം എം ആര് വാക്സിന് നല്‍കിയിട്ടുണ്ടെന്ന് ജിപിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
എല്ലാ കുട്ടികള്‍ക്കും അഞ്ചാംപനി പ്രതിരോധിക്കാന്‍ MMR വാക്സിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇതുവരെ വാക്സിനേഷനെടുക്കാത്ത പത്തു വയസും അതില്‍ താഴെയുള്ളവര്‍ക്കും ഒരു ക്യാച്ച്-അപ്പ് ഓപ്ഷനും നല്‍കുന്നുണ്ടെന്നും എച്ച് എസ് ഇ വ്യക്തമാക്കി.
കൂടുതല്‍ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പ് പൊതുജനങ്ങളെ അറിയിക്കും, അതിനിടയില്‍, ആശങ്കകളുള്ള ആരെങ്കിലും അവരുടെ ജി പി യുമായി ബന്ധപ്പെടണം
എല്ലാവര്ക്കും രോഗത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ ജനസംഖ്യയുടെ 95% പേര്‍ക്കും വാക്സിനേഷന് നടത്തേണ്ടതുണ്ടെന്ന് ഡോ. എലോന ഡഫി പറഞ്ഞു.അയര്‍ലണ്ടില്‍ എം എം ആര് വാക്സിനെടുത്തവര്‍ നിലവില്‍ 90 ശതമാനത്തില്‍ താഴെയാണ്.
അഞ്ചാംപനി പിടിപെടുന്നവരില്‍ അഞ്ചിലൊരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമെന്ന് യു എസില്‍ ശേഖരിച്ച വിവരങ്ങള്‍ കാണിക്കുന്നതായി ഡോ.ഡഫി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.