KSFE ജീവനക്കാരിയെ ഓഫീസിനുള്ളിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

ആലപ്പുഴ: കെ.എസ്.എഫ്.ഇയില്‍ പണമടയ്ക്കാന്‍ എത്തിയ വനിതാ ഏജന്റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം.

പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കാളുതറ വീട്ടില്‍ രാഗേഷിന്റെ ഭാര്യ മായ (37) യ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മായയുടെ സഹോദരിയുടെ ഭര്‍ത്താവ് കൈചൂണ്ടി കളരിക്കല്‍ ശ്രീവിഹാറില്‍ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിങ്കളാഴ്ച പകല്‍ ഒരുമണിയോടെ കെ.എസ്.എഫ്.ഇ. കളര്‍കോട് ശാഖയില്‍ പണമടക്കാന്‍ എത്തിയതായിരുന്നു മായ.

ജീവനക്കാരിയുമായിസംസാരിച്ച് നില്‍ക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നെത്തിയ സുരേഷ് ബാബു മായയെ പിന്നില്‍നിന്നും വെട്ടുകയായിരുന്നു.

ആക്രമിക്കുന്നതിനിടെ സുരേഷ് ബാബുവിന്റെ കൈയില്‍നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓഫീസിലെ മറ്റുജീവനക്കാരെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !