ന്യൂഡൽഹി: ബംഗാളിൽ ഇന്ത്യ മുന്നണിയെ ഉലയ്ക്കുകയും കോൺഗ്രസിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത മുഖ്യമന്ത്രി മമത ബാനർജി, ദേശീയതലത്തിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കാൻ നീക്കം നടത്തുന്നതായി സൂചന.
പ്രാദേശിക കക്ഷികളെ കോർത്തിണക്കി കേന്ദ്രത്തിൽ അധികാരം നേടുമെന്ന് മമത പറഞ്ഞു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മമത, പ്രാദേശിക കക്ഷി നേതാക്കളുമായി ഇന്നു ചർച്ച നടത്തിയേക്കും.ബംഗാളിൽ താൻ ബിജെപിയെ നേരിടുന്നതു പോലെ ഓരോ സംസ്ഥാനത്തും കരുത്തുള്ള പ്രാദേശിക കക്ഷികൾ വീറോടെ പൊരുതണമെന്നാണ് മമതയുടെ വാദം. അതേസമയം, പ്രാദേശിക കക്ഷികൾ പരമാവധി സീറ്റ് നേടിയാൽ ബിജെപിയെ വീഴ്ത്താമെന്ന മമതയുടെ പദ്ധതി കോൺഗ്രസിനെ ഒഴിവാക്കി നടപ്പാക്കാനാവില്ല.പ്രതിപക്ഷത്തുള്ള പ്രാദേശിക കക്ഷികളെല്ലാം മികച്ച പ്രകടനം പുറത്തെടുത്താലും അധികാരം പിടിക്കാൻ കോൺഗ്രസിന്റെ സഹായം വേണ്ടിവരും. കോൺഗ്രസ് ചുരുങ്ങിയത് 100 – 120 സീറ്റ് നേടിയാലേ പ്രതിപക്ഷ മുന്നണി യാഥാർഥ്യമാകൂ.ദേശീയ തലത്തിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ വീണ്ടും മറ്റൊരു മുന്നണിക്ക് നീക്കം
0
ചൊവ്വാഴ്ച, ഫെബ്രുവരി 06, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.