നാലുകിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചു, താക്കോല്‍ കൈവശപ്പെടുത്തി, യാത്രക്കാര്‍ പെരുവഴിയില്‍,

 കോഴിക്കോട്∙ മുക്കത്ത് കാറില്‍ പിന്തുടർന്നെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിന് പരുക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മുക്കം- അരീക്കോട് റോഡില്‍ കല്ലായിയിലാണ് സംഭവം. 

നാലു കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഡ്രൈവറെ മര്‍ദിച്ച്‌ ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്കു പോകുകയായിരുന്ന റോബിന്‍ ബസിനു നേരെയായിരുന്നു ആക്രമണം. ബസിന്റെ താക്കോല്‍ അക്രമികള്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്.

അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ വഴിയിലായി. ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !