നേര്യമംഗലം: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ദേവിയാര്‍ പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്നാണ് ജീപ്പ് പുഴയിലേക്ക് പതിച്ചത്.
വെള്ളം കുറവായിരുന്ന പുഴയിലെ അടിത്തട്ടിലെ പാറക്കെട്ടിലേക്കാണ് ജീപ്പ് വീണത്. കോതമംഗലത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി ജീപ്പ് ഉയര്‍ത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്.ഡ്രൈവറടക്കം നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. ഡ്രൈവറായ പിറവം എടക്കാട്ടുവയല്‍ സ്വദേശി സാജുവിനാണ് ഗുരുതര പരിക്കേറ്റത്. മറ്റ് മൂന്നു പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ജീപ്പിനിടയില്‍ കുടുങ്ങിയ സാജുവിനെ അഗ്നിശമന രക്ഷാസേന കന്പികള്‍ അറുത്തുമാറ്റിയാണ് പുറത്തെടുത്തത്. സാജുവിന്റെ കാല്‍പ്പാദം മുറിഞ്ഞു തൂങ്ങിയിരുന്നു.
അഗ്നിരക്ഷാ സേനയുടെ വാഹനത്തില്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ച സാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെരിയാറിന്റെ കൈവഴിയായ ദേവിയാര്‍ പുഴയില്‍ വെള്ളമില്ലാതിരുന്നതിനാലാണ് ആളപായം ഒഴിവായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.