ആലപ്പുഴ: കാട്ടൂരില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രജിത് മനോജിന്റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും എസ്‌എഫ്‌ഐയും രംഗത്തെത്തി.
പ്രജിത് പഠിച്ച ഹോളി ഫാമിലി വിസിറ്റേഷൻ സ്കൂളിലേക്ക് ചിതാഭസ്മവുമായി ബന്ധുക്കള്‍ മാർച്ച് നടത്തി. എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. പ്രജിത് മനോജിന്റെ മരണത്തില്‍ സ്കൂള്‍ അധികൃതർക്ക് പങ്കുണ്ടെന്ന് കാട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മാർച്ച് നടത്തിയത്. പ്രജിത്തിന്റെ സഞ്ചയന ദിവസമായ ഇന്ന് ചിതാഭസ്മവുമായി എത്തിയാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. പൊലീസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധം അവസാനിപ്പിക്കാൻ ബന്ധുക്കള്‍ തയ്യാറായത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ്പിന്നീട് എസ്‌എഫ്‌ഐയും പ്രതിഷേധ മാർച്ചുമായി എത്തിയത്. പൊലീസ് ബാരിക്കേഡുകള്‍ തകർത്തു സ്കൂളിലേക്ക് ചാടി കയറാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞത്.
പ്രജിത്തിന്റെ മരണത്തില്‍ അധ്യാപകർക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണെങ്കിലും സ്കൂള്‍ അധികൃതർ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അതേസമയം പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്കൂളിന് ഇന്ന് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ സ്വീകരണ മുറിയില്‍ പ്രജിത്ത് തൂങ്ങി മരിച്ചത്.
അന്നേദിവസം പ്രജിത്തിനെ അധ്യാപകർ മർദ്ദിച്ചതും മാനസികമായി പീഡിപ്പിച്ചതും ആണ് ആത്മഹത്യയുടെ കാരണമെന്ന് വിദ്യാർത്ഥിയുടെ സഹപാഠികള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അധ്യാപകർക്ക് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.