കൊച്ചി:കത്രിക്കടവ് ഇടശേരി ബാറിലുണ്ടായ വെടിവയ്‌പിൽ രണ്ടു പേർക്കു പരുക്ക്. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.
സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.ഞായറാഴ്ച രാത്രി 11.30ഓടെ ബാർ ജീവനക്കാരും പുറത്തുനിന്ന് എത്തിയവരും തമ്മില്‍ സംഘർഷമുണ്ടാവുകയായിരുന്നു. നാലുപേരടങ്ങിയ സംഘം എയർ പിസ്റ്റളുപയോഗിച്ച് ബാർ ജീവനക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ബാർ മാനേജരെ മർദിച്ച ശേഷമാണ് സംഘം ജീവനക്കാർക്കു നേരെ തിരിഞ്ഞത്.
സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്തുനിന്ന് കാറിൽ രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.