കോട്ടയം :ക്നാനായ കാതലിക് യൂത്ത് ലീഗ് {KCYL} ഞീഴൂർ യൂണിറ്റ് 2024-25 പ്രവർത്തന വർഷ ഉദ്ഘാടനം സംഘടിപ്പിച്ചു.
ഞീഴൂർ യൂണിറ്റ് പ്രസിഡന്റ് അഖിൽ ടോമിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗം, ബഹുമാനപ്പെട്ട KCYL അതിരൂപത പ്രസിഡന്റ് ജോണിസ് P സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു."KCYL അതിന്റെ പൂർണ്ണ ശക്തിയിൽ എത്തുന്നത് യൂണിറ്റ് തലങ്ങളിൽ കെ സി വൈ എൽ ശക്തമാകുമ്പോൾ ആണെന്നും,സഭയോടും സമുദായത്തോടും ചേർന്ന് ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കുവാൻ പരിശ്രമിക്കണം എന്നും ജോണിസ് പറഞ്ഞു.
യൂണിറ്റ് ചാപ്ലയിൻ ഫാ സജി മെത്താനത്ത് അതിരൂപത ഭാരവാഹികളായ ജോണിസ് പി സ്റ്റീഫൻ, അമൽ സണ്ണി, നിതിൻ ജോസ്, അലൻ ജോസഫ് ജോൺ എന്നിവരെ ആദരിച്ചു. അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.ലേഡി അഡ്വൈസർ ലിജോ ലിബു സ്വാഗതം ആശംസിക്കുകയും സോണിയ ലുക്കോസ് നന്ദി അറിയിക്കുകയും ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ഫെലിക്സ് വി ജെയിംസ്, സാം ജോസ്,മെറീന ടോജി,ജോസ് എസ് ആലപ്പാട്ട്, സി അഡ്വൈസർ സി കൊച്ചുറാണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.