തൃശൂർ:ചാലക്കുടി വി.ആർ പുരത്ത് യുവാവ് ഭാര്യ വീടിന് പെട്രോളൊഴിച്ച് തീവച്ചു. തച്ചുടപറമ്പിൽ ബാലകൃഷ്‌ണൻ്റെ വീടിനാണ് മരുമകൻ ലിജോ പോൾ തീവച്ചത്.
ആർക്കും പരുക്കില്ല. കുടുംബ വഴക്കാണ് കാരണം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ആയിരുന്നു വീടിന് തീവച്ചത്. സ്‌കൂട്ടറിൽ വീട്ടിലെത്തിയ മരുമകൻ ലിജോ കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് ഇരുനില വീടിന് തീ വെക്കുകയായിരുന്നു.ഈ സമയത്ത് ഭാര്യാ പിതാവ് ബാലകൃഷ്ണനും ഭാര്യയും വീടിന് പുറത്തായിരുന്നു. വിദേശത്തുള്ള ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞ ശേഷമാണ് വീടിന് തീവെച്ചത്. കുടുംബവഴക്കാണ് യുവാവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.
രണ്ടു മക്കളും ലിജോയ്ക്ക് ഒപ്പമാണ് താമസം. നാട്ടുകാരും ചാലക്കുടിയിൽ നിന്നുള്ള ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. ലിജോയെ പൊലീസ് തിരയുന്നുണ്ട്. ചാലക്കുടിയിൽ ഫൊട്ടോഗ്രഫറാണ് ലിജോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.