തിരുവല്ല: കേരള പ്രവാസി ജനത വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സംഗമം യൂണിവേഴ്സൽ എൺവ്യോൺമെൻ്റ് സ്റ്റേറ്റ് സെക്രട്ടറി വി.ആർ രാജേഷ് ഉദ്ഘാടനം ചെയ്യ്തു.
സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അധ്യക്ഷത വഹിച്ചു. 60 വയസ് കഴിഞ്ഞവർക്കും പ്രവാസി വെൽഫയർ ബോർഡിൽ രജിസ്റ്റർ ചെയ്യുവാനുള്ള അനുമതി നൽകണമെന്നും, പ്രവാസി പെൻഷൻ മിനിമം അയ്യായിരം രൂപയായി വർധിപ്പിക്കണമെന്നും,തൊഴിൽ രഹിതരായ പ്രവാസികൾക്ക് പത്തു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നൽകണമെന്നും സംസ്ഥാന പ്രതിനിധി സംഗമത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കെ.വി. തോമസ് കോട്ടയം, ഷാഹുൽ ഹമിദ് കോഴിക്കോട് , സുരേഷ് കെ. നായർ കണ്ണൂർ, സ്റ്റാൻലി പോൾ, ഷിബു മാത്യു തിരുവനന്തപുരം, സജി കുന്നന്താനം, തമ്പി ജോൺ തോട്ടഭാഗം,
ബിജോയ് തിരുവല്ല, യോഹന്നാൻ പി. ഓതറ, ബിജു മല്ലപ്പള്ളി, ജോജി കോഴഞ്ചേരി, ജോർജ് ആറന്മുള രാജു കവിയൂർ അഷ്‌റഫ് കോഴിക്കോട് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.