തിരുവല്ല: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവെൻഷന് മാരാമൺ പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കമായി.
129-മത് കൺവൻഷന് ആണ് തുടക്കമായത്. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.
ആൾക്കൂട്ടങ്ങളെ ഒരുമിച്ചു നിർത്താൻ നമ്മുടെ ഭരണഘടനയ്ക്ക് കഴിയണമെന്നും ജീവിതത്തിൽ പണത്തിലല്ല ലാളിത്യം പുലർത്തുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദൈവം ജനങ്ങളെ സംരക്ഷിക്കാൻ അയയ്ക്കുന്ന പ്രതിനിധികളാണ് നമ്മുടെ ജനപ്രതിനിധികളെന്നും അവർ അവരുടെ യഥാർഥ കടമ നിർവഹിക്കണമെന്നും മാനന്തവാടിയിൽ ആന ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിയഡോഷ്യസ് പറഞ്ഞു.
ദലിത് ക്രൈസ്തവർക്ക് ഭരണഘടന നൽകുന്ന സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. ഓൾഡ് കത്തോലിക്കാ ചർച്ച് ആർച്ച്ബിഷപ് റവ. ബർണാഡ് തിയഡോൾ വാലറ്റ് ആശംസാ പ്രസംഗം നടത്തി. എക്യൂമെനിക്കൽ ബന്ധങ്ങളെ കാതലിക് സഭയും മാർത്തോമ്മാ സഭയും ഇനി ഒന്നിച്ചു കൊണ്ടു പോകുമെന്നും ധാരണാ പത്രത്തിൽ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു.
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വ, ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ മക്കാറിയോസ് , മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ , കൊടിക്കുന്നിൽ സുരേഷ്, എം എൽഎമാരായ മാത്യു ടി തോമസ്,
പ്രമോദ് നാരായണൻ, മുൻ എം എൽ എ മാരായ പി സി ജോർജ് , ജോസഫ് എം പുതുശേരി, എലിസബത്ത് മാമ്മൻ മത്തായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഡിവിഷൻ അംഗം സാറാ തോമസ്, മറ്റ് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.