തൃശൂർ: കരുവന്നൂർ പുഴയിൽ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി (50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ പാലത്തിലൂടെ നടന്നുവന്ന യുവതി പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരനാണ് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദ്ദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം.
ചാടുന്നതിനു മുൻപ് തന്റെ ഷാളും ബാഗും ഫോണും ചെരിപ്പും യുവതി പാലത്തിന്റെ കൈവരിയോടു ചേർന്ന് മാറ്റിവച്ചിരുന്നു. ബാഗിൽ നിന്നും കിട്ടിയ മരുന്നിന്റെ കുറുപ്പടിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.അതിനുശേഷം കൈവരിയിൽ കയറിനിന്ന് കരുവന്നൂർ പുഴയിലേക്കു ചാടുകയായിരുന്നു. ഇതു കണ്ട ബൈക്ക് യാത്രികൻ നൽകിയ വിവരം അനുസരിച്ച് നാട്ടുകാർ ഉടൻതന്നെ തിരച്ചിലിന് ഇറങ്ങി.
പിന്നീട് സ്കൂബ ഡൈവർമാരും അഗ‌്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തുടർന്ന് വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് ഷീബയുടെ ഭർത്താവും സ്ഥലത്ത് എത്തിയിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം അവിട്ടത്തൂരിലായിരുന്നു ഷീബ താമസിച്ചിരുന്നത്.
രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് കരുവന്നൂർ പാലത്തിൽനിന്ന് ജീവനൊടുക്കാനായി പുഴയിലേക്കു ചാടുന്ന സംഭവം ഉണ്ടാകുന്നത്. മുൻപു ചാടിയ രണ്ടു പേരും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.