കേരളത്തില്‍ നിന്നു കുടിയേറിയ മലയാളി പ്രവാസികൾ ലോകത്തെ 195ൽ 159 രാജ്യങ്ങളിലുമുണ്ടെന്ന് നോർക്ക റൂട്സിന്റെ റിപ്പോർട്ട്.

കോട്ടയം :ഉന്നതപഠനത്തിനും തൊഴിലിനുമായി കേരളത്തില്‍ നിന്നു കുടിയേറിയ മലയാളി പ്രവാസികൾ ലോകത്തെ 195ൽ 159 രാജ്യങ്ങളിലുമുണ്ടെന്ന് നോർക്ക റൂട്സിന്റെ റിപ്പോർട്ട്.

ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിട്ടറി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു. മലയാളികൾ ഇല്ലെന്നു കരുതപ്പെട്ടിരുന്ന ഉത്തരകൊറിയയിൽ നോർക്ക റൂട്സ് ഐഡി കാർഡ് കൊടുത്തിട്ടുണ്ടെന്നാണ് രേഖയിൽ പറയുന്നത്.

ഈ രാജ്യങ്ങളിലായി നോർക്ക ഐഡി കാർഡ് രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 7 ലക്ഷം മാത്രമാണെങ്കിലും യഥാർഥ മലയാളി പ്രവാസികളുടെ എണ്ണം ഇതിലും ഏറെയാണ്. 2018-ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 21.23 ലക്ഷം മലയാളികളാണ് മറ്റു രാജ്യങ്ങളിലുണ്ടായിരുന്നത്.

നോർക്കയുടെ കണക്കുപ്രകാരം മലയാളികൾ ഇല്ലാത്ത 36 രാജ്യങ്ങൾ

ഏഷ്യ ഭൂഖണ്ഡം: പാക്കിസ്ഥാൻ

യൂറോപ്പ്: ബോസ്നിയ, സൈപ്രസ്, എസ്റ്റോണിയ, നോർത്ത് മാസിഡോണിയ

ആഫ്രിക്ക: ഗാംബിയ, കാബോ വർഡീ, കാമറൂൺ, കോമറോസ്, ഇത്യോപ്യ, നൈജർ, ടോംഗോ, തുനീസിയ, മൗറിത്താനിയ

വടക്കേ അമേരിക്ക: ബെലീസ്, ആന്റിഗ്വ ആൻഡ് ബാർബുഡ, കോസ്റ്ററിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഗ്രനാഡ, ഗ്വാട്ടിമാല, ക്യൂബ, ഹോണ്ടുറാസ്, നിക്കരാഗ്വ,സെന്റ്കിറ്റ്സ് ആൻഡ് നീവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസന്റ്

തെക്കേ അമേരിക്ക: ചിലെ, ഗയാന, പെറു, സുരിനാം, വെനസ്വേല

ഓഷ്യാനിയ: മാർഷൽ ഐലൻഡ്, മൈക്രോനീഷ്യ, നൗറു, സമോവ, സോളമൻ ഐലൻഡ്

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുറത്തുപോയ സംസ്ഥാനങ്ങളുടെ പട്ടികയിൽ അവസാനം ലഭ്യമായ 2020ലെ കണക്കുപ്രകാരം കേരളം ഏഴാം സ്ഥാനത്ത്.

2020ലെ പട്ടിക

ആന്ധ്രപ്രദേശ്: 35,614

പഞ്ചാബ്: 33,412

മഹാരാഷ്ട്ര: 29,079

ഗുജറാത്ത്: 23,156

ഡൽഹി: 18,482

തമിഴ്നാട്: 15,564

കേരളം: 15,277

(കണക്കുകൾ: കഴിഞ്ഞ ഓഗസ്റ്റിൽ ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി നൽകിയത്)

79 രാജ്യങ്ങളിലായി ഉന്നതപഠനത്തിനു ചേക്കേറിയ ഇന്ത്യൻ വിദ്യാർഥികളില്‍ കൂടുതൽ പേർ പോയത്: യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ

(നോർക്ക സ്റ്റുഡന്റ് ഐഡി കാർഡ് രജിസ്റ്റർ ചെയ്ത മലയാളി വിദ്യാർഥികളുടെ എണ്ണം 3000 മാത്രം.)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !