തൃപ്പൂണിത്തുറയിൽ വൻ സ്ഫോടനം 16 ൽ അധികം പേർക്ക് പരിക്ക് ഒരാൾ മരണപ്പെട്ടു..25 ൽ അധികം വീടുകൾ തകർന്നു.

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം 16 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരാൾ മരണപ്പെട്ടതായും ആറോളം പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട്.

വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.

സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥലത്തെ ഇരുപത്തഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇരുനില വീടുകളുടെ കോണ്‍ക്രീറ്റും ജനല്‍പാളികളും അടർന്നുവീണ നിലയിലാണ്.

സ്‌ഫോടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !