രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം നാടകീയ നിമിഷങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു. മൂന്നാം ദിനം സെഞ്ചുറിയുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട യശസ്വി ജയ്സ്വാള്‍ വീണ്ടും ക്രീസിലിറങ്ങി വെടിക്കെട്ട് ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതും സര്‍ഫറാസ് ഖാന് അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം അര്‍ധസെഞ്ചുറി തികച്ചതും ശുഭ്മാന്‍ ഗിൽ സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ റണ്ണൗട്ടായതും മൂന്നാം ദിനം വ്യക്തിപരമായ കാരണങ്ങളാല്‍ ടീം വിട്ട ആര് അശ്വിന് ചായക്ക് ശേഷം ഇന്ത്യക്കായി ഇറങ്ങിയതുമെല്ലാം അതില്‍ ചിലതായിരുന്നു
എന്നാല്‍ ഏറ്റവും നാടകീയമായ സംഭവം മറ്റൊന്നായിരുന്നു. യശസ്വി ജയ്സ്വാള്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തെന്ന് കരുതി യശസ്വിയും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ക്രീസില്‍ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. എന്നാല്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഡിക്ലയര്‍ ചെയ്തിരുന്നില്ല.550ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കുക എന്നതായിരുന്നു രോഹിത്തിന്റെ പ്ലാന്‍.ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്താലും ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യം മുന്നോട്ടുവെക്കണമെന്ന ഉദ്ദേശത്തിലായിരുന്നു രോഹിത്ഡിക്ലയര് ചെയ്തെന്നു കരുതി ക്രീസ് വിട്ട് യശസ്വിയും സര്‍ഫറാസും, തിരിച്ചുപോടാ എന്ന് അലറി രോഹിത്
0
ഞായറാഴ്ച, ഫെബ്രുവരി 18, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.