കോഴിക്കോട്: വീണ്ടും ക്രിമിനൽ പരാമർശവുമായി രംഗത്തെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
ഗവർണ്ണർ-സർക്കാർ പോരിന് പുതിയ ഇന്ധനമായി കേരള സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിലാണ് അധ്യക്ഷം വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആർ ബിന്ദുവിനെ ഗവർണർ ക്രിമിനൽ എന്ന് വിശേഷിപ്പിച്ചത്.ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവർക്ക് മറുപടി നൽകാനില്ലെന്നാണ് ആർ ബിന്ദു തിരിച്ചടിച്ചത്. ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും ആർ ബിന്ദു പ്രതികരിച്ചു.അതേസമയം, വിസി നിർണ്ണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവ്വകലാശാല സെനറ്റ് തീരുമാനം ഗവർണ്ണർ റദ്ദാക്കിയേക്കും.ഗവർണർ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുന്നു'; മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്ന് മന്ത്രി ആർ ബിന്ദു
0
ഞായറാഴ്ച, ഫെബ്രുവരി 18, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.